ദീപിക പദുകോൺ | Photo: PTI
മുംബൈ :സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 26-ന് ദീപിക പദുകോണ്‍ ഹാജരാകും. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ് കിട്ടിയതായി ദീപിക പദുകോണ്‍ സ്ഥിരീകരിച്ചതായി എന്‍.സി.ബി. അറിയിച്ചു.
സെപ്റ്റംബര്‍ 25ന് ഹാജരാകാനായിരുന്നു എന്‍സിബി ദീപികയ്ക്ക് സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ നാളെ ഇവരെ ചോദ്യം ചെയ്യില്ല. ദീപികയെ ചോദ്യം ചെയ്യുന്നത് 26ലേക്ക് മാറ്റിയിട്ടുണ്ട്. ദീപികയുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടി.
ദീപികയ്‌ക്കൊപ്പം ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും കരിഷ്മയും ലീഗല്‍ ടീമിലെ മൂന്നുപേരും മുംബൈയില്‍ എത്തും. മുംബൈയിലേക്കുളള യാത്രക്കായി ഗോവയിലെ വിമാനത്താവളത്തില്‍ ദീപികയും രണ്‍വീര്‍ സിങും എത്തിച്ചേര്‍ന്നതിന്റെ വീഡിയോ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ.യെ പുറത്തുവിട്ടിരുന്നു.
രാകുല്‍ പ്രീതും കരിഷ്മ പ്രകാശും നാളെ തന്നെ ചോദ്യം ചെയ്യലിനായി ഹാജരാകും.
Content Highlights: Deepika Padukone has submitted to join the investigation on 26th September - NCB
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..