ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇനി പ്രത്യേക പാത, നിയമം ലംഘിച്ചാല്‍ പിഴ 10000 രൂപ


പ്രതീകാത്മക ചിത്രം | photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക പാത ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പാതയിലൂടെ മാത്രമേ ബസുകളും ചരക്ക് വാഹനങ്ങളും സഞ്ചരിക്കാന്‍ പാടുള്ളു. ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ പരീക്ഷണം.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ പ്രത്യേക പാത ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമം ലംഘിച്ച് മറ്റു പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.

ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെ ഈ പാതകള്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും.. ബാക്കിയുള്ള സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരിക്കാനാകും. ബസ് പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക പാതയിലൂടെ ഗതാഗതം കര്‍ശനമായി നടപ്പാക്കാന്‍ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ടീമിനേയും ഗതാഗത വകുപ്പ് നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി പാതകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. വാഹനം മാറ്റാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം അവിടെനിന്നും മാറ്റും. ഇതിനുള്ള ചാര്‍ജും ഉടമയില്‍ നിന്ന് ഈടാക്കും. നിയമലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയും വീഡിയോയും ഉദ്യോഗസ്ഥര്‍ ചിത്രീകരിക്കും.

Content Highlights: Dedicated Bus Lanes On Delhi Roads From April 1, Fines Up To ₹ 10,000

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented