ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. നികുതിയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
നികുതിയിനത്തില്‍ ഒന്നര രൂപ കേന്ദ്രം കുറയ്ക്കുന്നതോടൊപ്പം ഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ധനവില കുറയുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടി രൂപയുടെ നഷ്്ടമാണ് ഉണ്ടാകുക. വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ മൂല്യവര്‍ധിതനികുതിയില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Content highlights: Fuel price hike, decreased fuel price, arun jaytley