ഇന്ധന വില 12, 15 രൂപ വരെ വർധിക്കുമെന്ന് അഭ്യൂഹം; ജനങ്ങളുടെ താൽപര്യമനുസരിച്ച് വർധനവെന്ന് മന്ത്രി


ഹർദീപ് സിങ് പുരി | Photo: ANI

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ രാജ്യത്ത് ഇന്ധന വില കുത്തനെ കുതിക്കുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. യുക്രൈൻ -റഷ്യ യുദ്ധത്തിനിടയിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വൻ തോതിൽ വർധിച്ചപ്പോഴും രാജ്യത്ത് ഇന്ധന വില ഉയർന്നിരുന്നില്ല. എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വിലയിൽ കുതിപ്പുണ്ടാകുമെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ ജനങ്ങളുടെ താൽപര്യമനുസരിച്ചായിരിക്കും ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി.

അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. അവിടെ ഒരു യുദ്ധ സമാനമായ സാഹചര്യം നടന്നു കൊണ്ടിരിക്കുകയാണ്. എണ്ണ കമ്പനികൾ ഈ സാഹചര്യം പരിഗണിക്കും. ജനങ്ങളുടെ താൽപര്യങ്ങളും പരിഗണിച്ചു കൊണ്ടായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക. നിലവിൽ ഇന്ധന വില വർധിപ്പിക്കാത്തത് രാജ്യത്തെ അഞ്ച് സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അല്ല. കഴിഞ്ഞ വർഷം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 5 രൂപയും ഡീസലിന്റെ 10 രൂപയും കുറച്ചിരുന്നു. എന്നാൽ ഇത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് 'യുവനേതാവ്' പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ വൻ കുതിപ്പായിരിക്കും ഇന്ധന വിലയിൽ ഉണ്ടാകും, 12, 15 രൂപ വരെ ഇന്ധന വിലയിൽ ഉയർച്ച ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഹനങ്ങളിൽ പെട്രോൾ നിറച്ചു വെക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

'പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു' എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നെലെയാണ് കേന്ദ്ര മന്ത്രി ഇന്ധന വിലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തിയത്.

രാജ്യത്ത് എണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് ശേഷം സര്‍ക്കാര്‍ വാറ്റ് നികുതി വെട്ടിക്കുറച്ചിരുന്നു. ശേഷം നാല് മാസത്തോളമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തിരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ വീണ്ടും ഇന്ധനവിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയായിരുന്നു.

Content Highlights: Decision On Fuel Prices To Be Based On Public Interest - Oil Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented