പ്രതീകാത്മകചിത്രം (Photo: canva)
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് നിയമസഭാ സ്പീക്കറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യം സ്പീക്കറെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ചു.
ശിവസേനയിലെ ഇരു വിഭാഗങ്ങളും എതിര് വിഭാഗത്തില്‍ പെട്ടവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്പീക്കര്‍ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തില്ല. ഇക്കാര്യം ശിവസേനയുടെ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ അല്‍പ്പ സമയംകൂടി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തുടര്‍ന്നാണ് അയോഗ്യത സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..