ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി, അഞ്ച് സംസ്ഥാനങ്ങളിലായി 35 മരണം; ഹിമാചലില്‍ മാത്രം 22 പേര്‍ മരിച്ചു


ഹിമാചൽ പ്രദേശിലെ പ്രളയബാധിത പ്രദേശത്ത് നിന്നുള്ള ദൃശ്യം | Photo: ANI

ന്യൂഡല്‍ഹി: കനത്ത മഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ 35 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പെടെ 22 പേരാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഹിമാചലില്‍ മഴക്കെടുതിയില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്കേറ്റു. കാണാതായ ആറ് പേര്‍ കൂടി ഹിമാചലില്‍ മരിച്ചിട്ടുണ്ടാകാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അരിന്തം ചൗധരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേഘവിസ്‌ഫോടനമുണ്ടായ ഉത്തരാഖണ്ഡില്‍ ഇതുവരെ നാല് പേര്‍ മരിച്ചുവെന്നാണ് വിവരം. സംസ്ഥാനത്ത് പത്ത് പേരെ മഴക്കെടുതിയില്‍ കാണാതായി. സംസ്ഥാനത്ത് പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ആശങ്കാജനകമായ ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.വെള്ളപ്പൊക്കവും മഴയും തുടരുന്ന ഒഡീഷയിലും സ്ഥിതിഗതികള്‍ സുരക്ഷിതമല്ല. അഞ്ഞൂറോളം ഗ്രാമങ്ങളിലായി 4.5 ലക്ഷം ആളുകളാണ് മഴക്കെടുതിയില്‍ കുടുങ്ങിയത്. ആറ് മരണങ്ങളാണ് ഇതുവരെ ഒഡീഷയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചില ജില്ലകളില്‍ ആളുകളെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. നിറഞ്ഞ്കവിഞ്ഞ് ഒഴുകുന്ന മഹാനദയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് മറിഞ്ഞെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചില്ല. 70 പേരെയാണ് രക്ഷപ്പെടുത്തിയത്.

ജാര്‍ഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായി. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. സ്വന്തം വീടിന്റെ ഭിത്തി തകര്‍ന്ന് സ്ത്രീ മരിച്ചപ്പോള്‍ നല്‍കരി നദിയില്‍ മുങ്ങിയാണ് രണ്ട് പേര്‍ മരിച്ചത്. ജമ്മുകശ്മീരിലെ വൈഷ്ണഓ ദേവി തീര്‍ത്ഥാടന സംഘം കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയെങ്കിലും ഇന്ന് രാവിലെ യാത്ര പുനരാരംഭിച്ചു.

ഹിമാചല്‍ പ്രദേശില്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മധ്യപ്രദേശിലും രാജസ്ഥാനിലും അടുത്ത കുറച്ച് ദിവസങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: flood, north india, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented