ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാഗ്പുര്‍ സ്വദേശി വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് ഇ മെയില്‍ വഴി വധഭീഷണി മുഴക്കിയത്.
ഫെബ്രുവരി 23 നായിരുന്നു സംഭവം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇല്ലെങ്കിൽ ഊര്‍ജിത് പട്ടേലിനേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് കത്തിലുണ്ട്. ഇദ്ദേഹത്തിന്റെ സ്വകാര്യ ഇ മെയിലിലേക്കായിരുന്നു സന്ദേശം വന്നത്. ആര്‍ബിഐ ജനറല്‍ മാനേജര്‍ വൈഭവ് ചതുര്‍വേദിയുടെ പരാതി പ്രകാരമാണ് ബദ്ദാല്വറെ അറസ്റ്റ് ചെയ്തത്.
ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സമാനരീതിയില്‍ സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബദല്വാറിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് ഇങ്ങനെയൊരു ഭീഷണി മുഴക്കാന്‍ പ്രതിക്ക് പ്രേരകമായതെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ബദ്ദാല്വറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നാഗ്പുരിലെ കോടതിയില്‍ ഹാജരാക്കിയ ബദല്വാറിനെ മാര്‍ച്ച് ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..