സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സഞ്ജയ് റാവത്ത്


ഏകതാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍, സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്.

മുംബൈ: പോലീസ് കസ്റ്റഡിയില്‍ മരിച്ച സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയാത്തതെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ഇന്ത്യയുടെ അടിത്തറ വളര ശക്തമാണ്, ഒരു 84 കാരന്‍ വിചാരിച്ചാല്‍ അത് തകരില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അതെങ്ങനെയാണ് രാജ്യത്തിനെതിരായി മാറുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശം. ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു വയോധികനെ ഭയക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ദുര്‍ബലമായ മനോനിലയുള്ളതുമാണെന്നും റാവത്ത് വിമര്‍ശിച്ചു.

ഏകതാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍, സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്. കശ്മീരിലെ വിഘടനവാദികളെക്കാള്‍ അപകടകാരികളാണ് മാവോവാദികളും നക്സലുകളും എങ്കിലും സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുന്നവരുടെ മനസ്സില്‍ ഏകാധിപത്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയതാണന്നും റാവത്ത് തന്റെ ലേഖനത്തില്‍ പറയുന്നു.

ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. മരണം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെ ഇന്ത്യ തള്ളിയിരുന്നു. നിയമ ലംഘനങ്ങള്‍ നടന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented