എംപിമാരുടെ പാര്‍ലമെന്റ് വളപ്പിലെ സമരം 50 മണിക്കൂര്‍ പിന്നിട്ടു, കൊതുക്; തന്തൂരി ചിക്കന്‍ വിവാദം


പാർലമെൻറ് പ്രവേശന കവാടത്തിന് പുറത്ത് കൊതുകുവലയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന എംപിമാർ

ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ നടത്തുന്ന 50 മണിക്കൂര്‍ രാപ്പകല്‍ സമരം തുടരുന്നു. പാര്‍ലമെന്റ് കവാടത്തിന് പുറത്ത് ആരംഭിച്ച സമരം മൂന്നാം ദിവസവും തുടരുകയാണ്.

രാത്രിയില്‍ കൊതുകുവലയ്ക്കുള്ളില്‍ കിടന്നുറങ്ങുകയും സമരസ്ഥലത്തിരുന്ന്‌ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന എംപിമാരുടെ ചിത്രങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സമരം അവസാനിക്കുക. പ്രതിഷേധസ്ഥലത്ത് നിന്നുള്ള പുതിയ ചിത്രങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയെന്‍ പങ്കുവെച്ചിട്ടുണ്ട്. കയ്യില്‍ കൊതുക് കടിക്കുന്നതിന്റെ ദൃശ്യമാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പങ്കുവെച്ചത്.

സഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് 24 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നത്. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം ആരംഭിച്ചതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പാര്‍ലമെന്റ് പ്രവേശന കവാടത്തിന് സമീപത്തേക്ക് പ്രതിഷേധ സ്ഥലം മാറ്റുകയായിരുന്നു.

ഇന്നലെ ഡിഎംകെ എംപിമാരുടേയും തൃണമൂല്‍ എംപിമാരുടേയും എഎപിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഇഡ്‌ലിയും മീന്‍ പൊരിച്ചതും തന്തൂരി ചിക്കനും ലസ്സിയും വിതരണം ചെയ്തിരുന്നു. ഇത് പിന്നീട് ബിജെപി എംപിമാരുടെ പ്രതിഷേധത്തിനും ഇടയാക്കി. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ഇറച്ചി വിതരണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു പ്രതിഷേധം.

അതേസമയം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പ്രഹസനമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. അവര്‍ പിക്‌നിക് ആസ്വദിക്കുകയാണെന്നാണ് ഷെഹ്‌സാദ് പ്രതികരിച്ചത്. എന്നാല്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നാണ് ബിജെപി നേതാവിന്റെ പരാര്‍ശത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് പ്രതികരിച്ചത്. അടച്ച വാതിലിനുള്ളിലിരുന്ന് ആര്‍എസ്എസ് നേതാക്കള്‍ എല്ലാം കഴിക്കും. ഭക്ഷണം ഞങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല, മറ്റ് എംപിമാര്‍ നല്‍കിയതാണ്. ഞങ്ങളുടെ ഐക്യം അവര്‍ക്ക് സഹിക്കുന്നില്ലെന്നും സുസ്മിത പറഞ്ഞു.

മലയാളി എം.പിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ ഉള്‍പ്പെടെ 24 അംഗങ്ങള്‍ക്കാണ് സസ്പെന്‍ഷന്‍ നേരിട്ടത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് നടപടി.

Content Highlights: Day 2 Of 50-Hour Protest Outside Parliament By Suspended MPs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented