ഇന്ത്യയില്‍ ഒറ്റദിവസം 101 കൊറോണ പോസിറ്റീവ് കേസുകള്‍, ആകെ രോഗബാധിതര്‍ 606


ലോക്ക് ഡൗണിന്റെ ആദ്യ ദിനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിന് മുന്നിൽ വരി നിൽക്കുന്ന ജനങ്ങൾ. (AP Photo|Ajit Solanki)

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജവ്യാപക ലോക്ക് ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ മത്സരിച്ച് ജനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പലചരക്കുകള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവ സംഭരിക്കാന്‍ ആളുകള്‍ ആദ്യദിനം മത്സരിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ക് ഡൗണിന്റെ ആദ്യദിനമായ ബുധനാഴ്ച മാത്രം ഇന്ത്യയില്‍ 101 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ സ്ഥിരികരിച്ചവരുടെ ആകെ എണ്ണം 606 ആയി. രോഗം മൂലം മരിച്ചവരുടെ എണ്ണം 12 ആവുകയും ചെയ്തു.

21 ദിവസത്തെ ലോക്ക് ഡൗണിനിടയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ ഇന്ത്യയിലെ ചുമതലക്കാര്‍, വിതരണക്കാര്‍, വിപണിയിലെ മറ്റ് കച്ചവടക്കാര്‍ എന്നിവരുമായി പലതവണ കൂടിക്കാഴ്ച നടത്തി.

കൊറോണ വ്യാപനം തടയാന്‍ സമൂഹ്യ അകലം പാലിക്കുക മാത്രമാണ് പോംവഴിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും നിരവധി ആളുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായിട്ടില്ല. ജനത്തെ അച്ചടക്കം പാലിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് നടപടികള്‍ കടുപ്പിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക, വിലക്ക് ലംഘിച്ച് കടകമ്പോളങ്ങള്‍ തുറക്കുക, അത്യാവശ്യമില്ലാതിരുന്നിട്ടും വെറുതെ പുറത്തിറങ്ങി സഞ്ചരിക്കുക തുടങ്ങിയ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് കേസുകള്‍ ചുമത്തിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും കൊറോണപ്പേടിയേ തുടര്‍ന്ന് അവരുടെ വാടക വീട്ടില്‍ നിന്ന് ഉടമസ്ഥര്‍ പുറത്താക്കിയ സംഭവങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി ഇത്തരം സംഭവങ്ങളെ അപലപിച്ച് രംഗത്ത് വന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരോട് വിവേചനം കാണിക്കരുതെന്നും മഹാമാരിക്കെതിരെ പോരാടുന്ന അവരെ ദൈവത്തേപ്പോലെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അതിനിടെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക ആഘാതം മറികടക്കുന്നതിന് വന്‍ സാമ്പത്തിക പാക്കേജിന് കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 100 കോടിയോളം വരുന്ന സാധാരണക്കാരെ സഹായിക്കുന്ന 1.5 ലക്ഷം കോടിയുടെ പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുക, പ്രതിസന്ധിയിലായ വ്യവസായികളെ സഹായിക്കുക തുടങ്ങിയവയാണ് പാക്കേജിന്റെ ഉള്ളടക്കമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങള്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Content Higthlights: Day 1 of coronavirus lockdown: India registers 101 new cases, 3 deaths

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented