ന്യൂഡല്‍ഹി: ഈ വര്‍ഷം നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടേതടക്കം രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വെബ്സൈറ്റ് വഴി വില്പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങള്‍ വെബ്സൈറ്റുകള്‍ വഴി വ്യാപകമായി വില്പനയ്ക്ക് വെച്ചതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ ചെയര്‍മാനയച്ച കത്തിലാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് ഇത്രയേറെ വ്യക്തിവിവരങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്നും. വിവര ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത് വെളിവാക്കുന്നതെന്നും പരീക്ഷാ പ്രക്രിയയുടെ മൂല്യം ഉറപ്പുവരുത്തുന്നതിലുള്ള സിബിഎസ്ഇയുടെ ശേഷി ചോദ്യം ചെയ്യപ്പെടുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള വിവര ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിക്കണക്കിന് വരുന്ന ഇന്ത്യാക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍നമ്പറുകളും മേല്‍വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാതൃഭൂമി പുറത്തുവിട്ടിരുന്നു. കേരള എഞ്ചിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ പ്രവേശന (കീം) പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടേയും എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെയും വ്യക്തിവിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ മാതൃഭൂമി നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..