Scrrengrab : Twitter Video
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹോളി ആഘോഷത്തിനിടെ പോലീസ് സ്‌റ്റേഷനുള്ളില്‍ മദ്യപിക്കുകയും മദ്യലഹരിയില്‍ നൃത്തം ചെയ്യുകയും ചെയ്ത അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗൊഡ്ഡ ജില്ലയിലെ സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് എഎസ്‌ഐമാരേയും മൂന്ന് കോണ്‍സ്റ്റബിള്‍മാരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
സ്റ്റേഷനുള്ളില്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് പോലീസുകാരുടെ പ്രവൃത്തിയെ അപലപിച്ചു. സമൂഹത്തിന്റെ രക്ഷകരാകേണ്ട പോലീസുകാരുടെ ഉത്തരവാദിത്വരഹിത പ്രവൃത്തിക്കെതിരെ പ്രതികരിക്കാന്‍ സംസ്ഥാനത്തെ യുവജനതയോട് അദ്ദേഹം ആഹ്വാനംചെയ്തു
പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlights: Jharkhand, Dance And Alcohol Inside Police Station, On Holi, 5 Suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..