സാഗര്‍(മധ്യപ്രദേശ്): വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ നാലുപേര്‍ ചേര്‍ന്ന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതായി പരാതി. മോതി നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന സാഗറിലെ അംബേദ്കര്‍ വാര്‍ഡ് റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.
യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതുശതമാനം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ നാലുപേര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് യുവാവ് പോലീസിന് മൊഴി നല്കി.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ ആള്ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്ന് എസ്പി അമിത് സന്ഘി അറിയിച്ചു.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി കമല്‍നാഥിനെ വിമര്‍ശിച്ച മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിങ് ഇത്തരം സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Dalith youth set on fire by neighbours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..