ന്യൂഡല്‍ഹി: ദളിത് നേതാക്കള്‍ മഹാരാഷ്ട്രയില്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ബന്ദ് പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. എന്നാല്‍ സമാധാനമായുള്ള പ്രതിഷേധം തുടരുമെന്നും അബേദ്കര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ദളിത് നേതാവ് ജിഗ്നേഷ് മേവാനി പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

ബുധനാഴ്ചത്തെ ബന്ദില്‍ മഹരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. 

സമരക്കാര്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും. വാഹനങ്ങള്‍ക്ക് നേരെ അക്രവും നടത്തിയിരുന്നു.

തിങ്കളാഴ്ച പൂണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിനിടെയായിരുന്നു ദളിത്-മറാഠി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ 26 കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.