ചെന്നൈ: ചെന്നൈയിലെ സാംസ്‌കാരിക രംഗത്ത് വേറിട്ടു നില്‍ക്കുന്ന 'ദക്ഷിണ'യുടെ സ്ഥാപകരിലൊരാളായ വി .രാവുണ്ണി മേനോന്റെ സ്മരണാര്‍ത്ഥം ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിശിഷ്ട സേവന പുരസ്‌കാരത്തിന് അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിക്കുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കുന്ന ഈ പുരസ്‌കാരത്തിന് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. 

നിസ്വാര്‍ത്ഥ സാമൂഹ്യസേവനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. 50001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.2022 ഫെബ്രുവരി 9-ന് ആണ് അടുത്ത പുരസ്‌കാര സമര്‍പ്പണം.

രാവുണ്ണി മേനോന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന രാവുണ്ണി മേനോന്‍ അനുസ്മരണയോഗത്തിലാണ് പുരസ്‌കാര വിതരണം. പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദ്ദേശങ്ങള്‍ വിശദ വിവരങ്ങള്‍ സഹിതം താഴെക്കൊടുത്തിട്ടുള്ള വിലാസത്തില്‍ 2021 ഡിസംബര്‍ 31-ന് മുമ്പായി ലഭിക്കത്തക്കവിധം സമര്‍പ്പിക്കേണ്ടതാണ്. 

വിലാസം:-

ദക്ഷിണ C/o ജിയോ ഫൗണ്ടേഷന്‍സ്&സ്ട്രക്‌ച്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. നമ്പര്‍ 89. ഫസ്റ്റ് മെയിന്‍ റോഡ് ഗാന്ധിനഗര്‍ അഡയാര്‍ ചെന്നൈ 20. പിന്‍- 600020

Dakshinaa  C/o Geo Foundations&Structures Pvt Ltd,No89.1st Main Road Gandhi Nagar Adyar Chennai 20.Pin 600 020 

കൂടുതല്‍ വിവരങ്ങള്‍ക്ക്:- 

എസ്.എസ് പിള്ള സെക്രട്ടറി ജനറല്‍ ദക്ഷിണ ഫോണ്‍-+919710158979,  എം.പത്മനാഭന്‍ പ്രസിഡന്റ്-9840082142, ഡോ.വിജയരാഘവന്‍ ഡയറക്ടര്‍- 9629414200