മുംബൈ: ദാദ്രനഗര്‍ ഹവേലില്‍ നിന്നുള്ള സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുബൈയിലെ ഹോട്ടല്‍ മുറിയിലാണ് മോഹന്‍ ദേല്‍കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വഷണത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മോഹന്‍ ദേല്‍ക്കര്‍ കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ വര്‍ഷം ദാദ്ര നഗര്‍ ഹവേലിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.
content highlighs: Dadra And Nagar Haveli MP Mohan Delkar's Body Found In Mumbai Hotel