ഡി. രാജ വീണ്ടും സി.പി.ഐ. ജനറല്‍ സെക്രട്ടറി; തീരുമാനം ഏകകണ്ഠമായി


മാതൃഭൂമി ന്യൂസ്‌

കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു

ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഡി. രാജ | Photo: Facebook (Communist Party of India)

വിജയവാഡ: ഡി. രാജ വീണ്ടും സി.പി.ഐ. ജനറല്‍ സെക്രട്ടറി. രാജയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുകയും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, രാജയ്ക്ക് രണ്ടാം തവണ ജനറല്‍ സെക്രട്ടറിയായി അവസരം നല്‍കാന്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

നേതൃമാറ്റം വേണമെന്ന സജീവ ചര്‍ച്ച കേരള ഘടകം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവന്നിരുന്നു. കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡിക്ക് പകരക്കാരനായി 2019-ല്‍ ഡി. രാജ എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി രാജ തുടരട്ടെ എന്ന സമവായത്തിലേക്ക് പാര്‍ട്ടി എത്തിയത്.

യുദ്ധം തോല്‍ക്കുമ്പോള്‍ സേനാനായകന്‍ മാറുന്നതാണ് പതിവെന്ന് രാജക്കെതിരെ കേരള ഘടകത്തിന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായിരുന്നു. എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അവരെ അനുനയിപ്പിക്കുക കൂടി ചെയ്തതോടെയാണ് രാജയ്ക്ക് രണ്ടാമൂഴം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാറും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: d raja cpi general secretary amar jith kaur k prakash babu p santhosh kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented