Photo courtesy: Rakhewal Daily|twitter
മുംബൈ: മഹാരാഷ്ട്രയില്‍ ആഞ്ഞുവീശിയ ശേഷം നിസര്‍ഗ സംസ്ഥാനം വിട്ടു. അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദമാണ് നിസര്‍ഗ ചുഴലിക്കാറ്റായി വീശിയത്. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. എന്നാല്‍ മുംബൈയിലെത്തിയതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി കുറഞ്ഞു. മുംബൈയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. പല ഭാഗങ്ങളിലും വെദ്യുതി ഫോണ്‍ലൈനുകള്‍ താറുമാറായി. ഒട്ടേറെ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ ജനജീവിതം താറുമാറായി
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. വരും മണിക്കൂറുകളിലും മുംബൈയില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ വിട്ട നിസര്‍ഗ ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..