മാന്‍ഡോസ് ചുഴലിക്കാറ്റ്:16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; തമിഴ്‌നാട്ടിലെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്


ദേശീയ ദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്.  

Photo: Gettyimages

ചെന്നൈ: മാന്‍ഡോസ്‌ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍. കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദമാണ് മാന്‍ഡോസ്‌ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് 85 കിലോമീറ്റര്‍ വേഗതയില്‍ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കന്‍തീരം എന്നിവടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ആള്‍ക്കാരെ ഒഴിപ്പിക്കുകയും വടക്കന്‍ തീരദേശങ്ങളില്‍ 5000 പുനരധിവാസക്യാമ്പുകള്‍ തുറക്കുകയും ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്.Content Highlights: Cyclone Mandous, Over 10 flights cancelled at Chennai airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented