Image Courtesy: www.facebook.com/KeralaStateDisasterManagementAuthorityksdma
ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച(മാര്‍ച്ച് 19)യോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും( Depression ) അടുത്ത ദിവസം(മാര്‍ച്ച് 21) ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22-ഓടെ ബംഗ്ലാദേശ് - മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാല്‍, ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ട്.
Content Highlights: cyclone asani likely to hit land warns meteorological department
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..