
ചിരാഗ് പാസ്വാൻ | Photo: ANI
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാകുക എന്നതാണ് ലക്ഷ്യമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരേ ബി.ജെ.പിയില്‍ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് ചിരാഗിന്റെ പരാമര്‍ശം.
" പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തില്‍ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂ." - ചിരാഗ് പാസ്വാന് പറഞ്ഞു. 'അരക്ഷിത'നായതിനാല്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കൂടുതല്‍ വേണ്ടത് നിതീഷ് കുമാറിനാണെന്നും അദ്ദേഹം പരിഹസിച്ചു.
രാം വിലാസ് പാസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാന് ആരോപിച്ചു. പിതാവിന്റെ മരണശേഷം മുഖ്യമന്ത്രി തന്നോടോ അമ്മയോടോ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
നേരത്തെ എല്‍ജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും ചിരാഗ് പാസ്വാന് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ബിജെപി പറഞ്ഞിരുന്നു.
Content Highlights: "Cut Open My Heart, You Will Find Modi-ji": Chirag Paswan As BJP Hits Out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..