മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ബുധനാഴ്ച രാത്രി എട്ടോടെ പ്രാബല്യത്തില്‍വന്നു. 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമെ ഈ കാലയളവില്‍ അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മഹാരാഷ്ട്രയില്‍ ഇന്ന് 58,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 278 പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 35,78,160 ആയി. 6,12,070 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

 

Content Highlights: Curfew begins in Maharashtra; state reports 58,952 fresh COVID cases