Nirmala Sitharaman| Photo: ANI
വാഷിങ്ടണ്‍: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്റ്റോ കറന്‍സികൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിനും ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കപ്പെടും എന്നതായിരിക്കും. സാങ്കേതിവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമായിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ഥവും കാര്യക്ഷമവുമായിരിക്കണം, മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടിലുണ്ടായ വര്‍ധനയും അവർ ചൂണ്ടിക്കാട്ടി. 2019-ല്‍ ഡിജിറ്റല്‍ പണമിടപാടിലേക്കുള്ള മാറ്റത്തിന്റെ തോത് 85 ശതമാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോക ബാങ്കിന്റെയും ജി-20 ധനമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ധനമന്ത്രി നിര്‍മല സീതാരാമന് വാഷിങ്ടണില്‍ എത്തിയത്. ഇതിന്റെ ഭാഗമായി ഇന്‍ഡോനീഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസുമായും ധനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.
Content Highlights: cryptocurrency Could be used for money laundering, financial terror- FM Nirmala Sitharaman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..