ദയാശങ്കർ മിശ്ര, അതിഖ് അഹമ്മദ് | Photo: ANI
പ്രയാഗ്‌രാജ്: വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ അഭിഭാഷകന്റെ വീടിനടുത്ത് ബോംബ് ആക്രമണം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ കട്‌രയില്‍ ഗോബര്‍ ഗലിയിലുള്ള അഭിഭാഷകന്‍ ദയാശങ്കര്‍ മിശ്രയുടെ വീടിന് പുറത്താണ് ബോംബ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സ്‌ഫോടനമുണ്ടായത്.
തന്നെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അതിഖിന്റെ അഭിഭാഷകന്‍ ആരോപിച്ചു. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. എന്നാല്‍, പിന്നിലാരാണെന്ന് ഇപ്പോള്‍ പറയാന്‍ താനില്ലെന്നും ദയാശങ്കര്‍ മിശ്ര പറഞ്ഞു.
അതേസമയം, അക്രമികളുടെ ലക്ഷ്യം ദയാശങ്കര്‍ മിശ്രയല്ലെന്ന് കേണല്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. രാം മോഹന്‍ റോയ് അറിയിച്ചു. രണ്ടുയുവാക്കള്‍ തമ്മിലുള്ള വ്യക്തി വിരോധത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനം അഭിഭാഷകന്റെ വസതിക്ക് സമീപമാണെന്നത് യാദൃച്ഛികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Crude bomb explodes near Atiq's lawyer Dayashankar Mishra residence Prayagraj
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..