കോവിഡ് രോഗിയുടെ സംസ്‌കാരം പാതിവഴിയില്‍ മുടങ്ങി, ഒരു ദിവസത്തിനു ശേഷം വീണ്ടും സംസ്‌കാരം


സാങ്കേതികത്തകരാറ് പരിഹരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പകുതി ദഹിച്ച ശരീരം അവിടെ തന്നെ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാങ്കേതികപ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതശരീരം ദഹിപ്പിക്കാന്‍ സാധിച്ചത്.

Representational Image

ലഖ്‌നൗ: കോവിഡ്-19 ബാധിച്ച് മരിച്ച വ്യവസായിയുടെ മൃതശരീരം ദഹിപ്പിക്കുന്നതിനിടെ വൈദ്യുതി ശ്മശാനം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് സംസ്‌കാരം നിര്‍ത്തി വെച്ചു. 29 മണിക്കൂറിന് ശേഷമാണ് മൃതദേഹം പൂര്‍ണമായും സംസ്‌കരിച്ചത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ശ്മശാനമാണ് മൃതദേഹം പകുതിയോളം ദഹിച്ചയുടനെ പണിമുടക്കിയത്. 58-കാരനായ ഇന്ദിരാപുരം സ്വദേശി കൊറോണവൈറസ് ബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ദഹിപ്പിക്കാനെത്തിച്ചു.

എന്നാല്‍ ഒരു മണിയോടെ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മൃതശരീരം സംസ്‌കരിക്കുന്ന പ്രവര്‍ത്തനം നിലച്ചു. സാങ്കേതികത്തകരാറ് പരിഹരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പകുതി ദഹിച്ച ശരീരം അവിടെ തന്നെ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാങ്കേതികപ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതശരീരം ദഹിപ്പിക്കാന്‍ സാധിച്ചത്.

മതാചാരപ്രകാരം മൃതശരീരം ദഹിപ്പിക്കാതെ കുടുംബാംഗങ്ങള്‍ക്ക് ജലപാനം പോലും സാധിക്കുമായിരുന്നില്ല. മണിക്കൂറുകളോളം ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് പരാതിയ്ക്കിടയാക്കി. മരിച്ചയാള്‍ സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായതിനാല്‍ ഔദ്യോഗിക ഇടപെടലും ഉണ്ടായി. ഗാസിയബാദ് ഡിവലപ്‌മെന്റ് അതോറിറ്റിയും ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനും വിഷയത്തില്‍ പരസ്പരം ആരോപണമുയര്‍ത്തുകയും ചെയ്തു.

Content Highlights: Crematorium goes defunct body of Covid patient lies half-burnt for 29 hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented