പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി സംവദിക്കുന്നു
ന്യൂഡല്‍ഹി: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ തല്‍ക്കോത്തറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ടൈം മാനേജ്‌മെന്റ് അമ്മമാരില്‍ നിന്ന് പഠിക്കണമെന്നും ചില വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും സംവദിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
'നിങ്ങളുടെ അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകള്‍ നിരീക്ഷിക്കുക, പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയാനാകും. അമ്മമാരില്‍നിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവര്‍ എങ്ങനെ ജോലികള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം', മോദി പറഞ്ഞു.
കാണികളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്‌സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകള്‍ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ഗാത്മകത പരീക്ഷകളില്‍ കോപ്പിയടിക്കായി ഉപയോഗിക്കുന്നു, എന്നാല്‍ ആ വിദ്യാര്‍ത്ഥികള്‍ അവരുടെ സമയവും സര്‍ഗാത്മകതയും നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ അവര്‍ വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കും, മോദി പറഞ്ഞു.
സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകള്‍ അവരവര്‍ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മള്‍ ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്‌നിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Creativity-What Modi Taught Students During Pariksha pe Charcha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..