ക്രെയിൻ ഒടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ | ഫോട്ടോ: twitter.com/VinodhArulappan
ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ ക്രെയിന്‍ മറിഞ്ഞുവീണ് മൂന്നു പേര് മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയ്ക്കടുത്തുള്ള കീഴ്വീഥി ഗ്രാമത്തില്‍ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെ യായിരുന്നു അപകടം. മൂന്നുപേർ കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പത്തു പേരെ അറക്കോണത്തും തിരുവള്ളൂരുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുത്തു കുമാര്‍, ഭൂപാലന്‍, ജ്യോതിബാബു എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഉത്സവം കാണാനെത്തിയ ആളുകള്‍ പകർത്തിയിരുന്നു. ഇവ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: crane collapsed during temple festival in chennai 3 died 10 injured, crane accident, keelveethi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..