കോണ്‍ഗ്രസും ഇന്ത്യയും തമ്മില്‍ അകന്നു, ആത്മപരിശോധന വേണം; ഞങ്ങള്‍ കുടിയേറ്റക്കാരല്ല - മനീഷ് തിവാരി


മനീഷ് തിവാരി |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മുതിര്‍ന്ന നേതാവും എംപിയുമായ മനീഷ് തിവാരി. കോണ്‍ഗ്രസ് പുനരുജ്ജീവനം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 'ജി23' നേതാക്കളില്‍ ഒരാളാണ് തിവാരി. ഈ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രതികരണം.

'പാര്‍ട്ടിയുടെ സ്ഥിതി ആശങ്കാനജകമാണെന്നും ഗൗരമായി കാണണമെന്നും ഞങ്ങള്‍ 23 പേര്‍ സോണിയാ ഗാന്ധിക്ക് രണ്ടു വര്‍ഷം മുമ്പ് കത്തെഴുതിയിരുന്നു. ആ കത്ത് നല്‍കിയ ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റു. നേരത്തെ കോണ്‍ഗ്രസും ഇന്ത്യയും ഒരുപോലെയാണ് ചിന്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നുന്നു' തിവാരി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

1885-ലുണ്ടായിരുന്ന ഇന്ത്യയും കോണ്‍ഗ്രസും തമ്മിലുള്ള ഏകോപനത്തിന് ഒരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി തോന്നുന്നു. ഒരു ആത്മപരിശോധന ആവശ്യമാണ്. 2020 ഡിസംബര്‍ 20ന് സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഉണ്ടാക്കിയ അഭിപ്രായ സമന്വയം നടപ്പാക്കാനായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും തിവാരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഗുലാം നബി ആസാദ് രാജിവെച്ചത് സംബന്ധിച്ച ചോദ്യത്തോട് തിവാരി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഒരു വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ശേഷിയില്ലാത്തവര്‍ പാര്‍ട്ടിയെക്കുറിച്ച് അറിവ് നല്‍കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചില നേതാക്കളെ ലക്ഷ്യമിട്ട് തിവാരി കൂട്ടിച്ചേര്‍ത്തു.

ആസാദിന്റെ കത്തിലെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ല. അത് വിശദീകരിക്കാന്‍ യോഗ്യന്‍ അദ്ദേഹം തന്നെയാണ്. 42 വര്‍ഷമായി കോണ്‍ഗ്രസുകാരനായിട്ടുള്ള തനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്നും തിവാരി വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 42 വര്‍ഷമായി ഞാന്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഞങ്ങള്‍ ഈ പാര്‍ട്ടിയിലെ കുടിയേറ്റക്കാരല്ല. അംഗങ്ങളാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍, അത് മറ്റൊരു കാര്യമാണെന്നും മനീഷ് തിവാരി പറഞ്ഞു.

ദീര്‍ഘനാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വരാസ്യത്തിലാണ് മനീഷ് തിവാരി.

Content Highlights: Crack Between India, Congress-Manish Tewari On Massive Party Crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented