ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നിലപാടെടുക്കുന്നതില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും എന്നാല്‍ ഇത് ആരുടേയും വിജയമോ പരാജയമോ അല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നത്. ഇതില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണണമെന്നുള്ള
അജണ്ട അംഗീകരിച്ചിട്ടുണ്ട്. പക്ഷെ അത് എങ്ങനെയെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഡല്‍ഹിയില്‍ നടന്നത് ഇതിന് മുമ്പ് നടന്ന ചര്‍ച്ച മാത്രമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
സി.പി.എമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദേശിക്കാനും അവകാശമുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും യെച്ചൂരി പറഞ്ഞു. യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
ബി.ജെ.പിയെ മുഖ്യശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാമെന്ന യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രേഖ കേന്ദ്രകമ്മിറ്റി ഇന്ന് വോട്ടിനിട്ട് തള്ളിയിരുന്നു. യെച്ചൂരിയുടെ രേഖയ്ക്ക് 31 പേരുടെ പിന്തുണമാത്രമാണ് ലഭിച്ചിരുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖമാത്രം അയച്ചാല്‍ മതിയെന്നും തീരുമാനമെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് കരുതിയ സാഹചര്യത്തിലാണ് യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..