കോണ്‍ഗ്രസ് 'ബന്ധത്തില്‍' കടുത്ത ഭിന്നത: കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായേക്കും


കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ ഒരു വിധത്തിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സി.പി.എം. ജനറല്‍ സെക്രട്ടറി യെച്ചൂരി കൈക്കൊണ്ടത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലി സിപിഎമ്മില്‍ കടുത്ത ഭിന്നത. അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കരട് രാഷ്ട്രീയ നയം നിശ്ചയിക്കുന്നതിനായി കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് അനിവാര്യമായേക്കും.

ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസുമായി ഒരുബന്ധവും പാടില്ലെന്ന് കാരാട്ടും കേരള ഘടകവും ശക്തമായി വാദിക്കുന്നു. ബന്ധം എന്നത് സഖ്യമല്ലെന്നും കോണ്‍ഗ്രസുമായി സഹകരണം വേണം എന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാള്‍ ഘടകം ഒന്നാകെ യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്.

ജനാധിപത്യ-മതേതര ശക്തികളുമായി ചേര്‍ന്ന് വിശാലചേരി രൂപവത്കരിക്കണമെന്നാണ്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ ഒരു വിധത്തിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സി.പി.എം. ജനറല്‍ സെക്രട്ടറി യെച്ചൂരി കൈക്കൊണ്ടത്.

കോണ്‍ഗ്രസുമായുള്ള സഹകരണം പൂര്‍ണമായും തള്ളരുതെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു. വോട്ടെടുപ്പിന് തയ്യാറാണെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കിയതായാണ് സൂചന. വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു.

യെച്ചൂരിയുടെ നിലപാടിനെ ഇന്നലെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചിരുന്നു. ജനാധിപത്യ-മതേതര ചേരിയുണ്ടാക്കുന്നതിനെ പ്രത്യയശാസ്ത്ര പോരാട്ടമായല്ല, യുദ്ധതന്ത്രമായാണ് കാണേണ്ടതെന്നായിരുന്നു വി.എസ്. അഭിപ്രായപ്പെട്ടത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം ബി.ജെ.പി.യും സംഘപരിവാറും നടത്തുന്ന കടന്നുകയറ്റമാണ്. അതിനെ ചെറുക്കുന്നതിന് ജനാധിപത്യ-മതേതര ചേരി ശക്തിപ്പെടുത്തണം. ബി.ജെ.പി.യെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ചെറുക്കുകയെന്നതാണ് പാര്‍ട്ടിയുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നുപറഞ്ഞ് വി.എസ്. യെച്ചൂരിയുടെ നിലപാടിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയില്‍ പാര്‍ട്ടി പലപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. പാര്‍ലമെന്ററി വ്യവസ്ഥയുടെ ഭാഗമായിട്ടുള്ള മാറ്റങ്ങള്‍ പാര്‍ട്ടിയെയും ബാധിച്ചു. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ ബൂര്‍ഷ്വാഭരണകൂടം പെരുമാറുന്നതുപോലെ സി.പി.എമ്മും പെരുമാറി. അതിനെത്തുടര്‍ന്ന് കര്‍ഷക-തൊഴിലാളി ഐക്യം എന്ന നിലപാടില്‍നിന്ന് പാര്‍ട്ടി അകന്നു. വികസന കാഴ്ചപ്പാട് ശരിയായ അര്‍ഥത്തില്‍ അവതരിപ്പിക്കുന്നതിലും പിഴവുണ്ടായി. അര്‍ഥശൂന്യമായ വികസന സങ്കല്‍പ്പത്തില്‍ പാര്‍ട്ടി മുന്നോട്ടുപോയിട്ടുണ്ടെന്നും ബംഗാളിലെ തകര്‍ച്ച പ്രത്യക്ഷമായി പരാമര്‍ശിക്കാതെ വി.എസ്. ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented