ന്യൂഡല്‍ഹി:വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കാനായി സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

content highlights: CPIM leader Prakash Karat against UAPA case