ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസ്സെന്ന പ്രായപരിധി ബാധകമാക്കുമെന്ന് സി.പി.എം. ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും.
നിലവില്‍ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.
നിലവില്‍ അംഗങ്ങളായവര്‍ക്ക് ഈ പ്രായപരിധി ബാധകമല്ല. അടുത്തവര്‍ഷം നടക്കുന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഇത് ബാധകമാവുക.
പദവിയിലിരിക്കുന്നവര്‍ക്ക് ഈ പ്രായപരിധി ബാധകമല്ലെന്ന വ്യവസ്ഥ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
Content Highlights: CPIM Central Committee member age limit reduced to 75


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..