ബി.ജെ.പി. പ്രതിഷേധത്തിൽ സി.പി.എം. പതാക | Photo: Twitter/Agnivo Niyogi
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൂഗ്ളിയിൽ നടന്ന ബി.ജെ.പി. ഘോഷയാത്രയിൽ സി.പി.എം. പതാകയുമായി പ്രവർത്തകൻ പങ്കെടുത്തത് വിവാദമായി.
ജാഥയിൽ സി.പി.എം. പങ്കാളിത്തം ബി.ജെ.പി. സ്ഥിരീകരിച്ചു. എന്നാൽ, വഴിയരികിലുള്ള ചെങ്കൊടിയെടുത്ത് ബി.ജെ.പി. പ്രവർത്തകർ നടത്തിയ നാടകമാണിതെന്നാണ് സി.പി.എം. വിശദീകരണം.
ഹൂഗ്ളി ജില്ലയിലെ ദാദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാഞ്ചിപുക്കൂരിലുള്ള പഞ്ചായത്ത് കാര്യാലയത്തിനു മുന്നിലാണ് പ്രകടനം നടന്നത്. തൃണമൂൽ ഭരിക്കുന്ന പഞ്ചായത്തിൽ കേന്ദ്രസർക്കാരിന്റെ ഭവനപദ്ധതിയുടെ നടത്തിപ്പിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു പ്രകടനം. സി.പി.എം. പ്രവർത്തകരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കളെത്താത്തതിനാൽ അവർ ബി.ജെ.പി.യോടൊപ്പം ചേർന്നുവെന്ന് പ്രാദേശിക ബി.ജെ.പി. നേതാവ് അർഘ്യ ചക്രവർത്തി പറഞ്ഞു.
എന്നാൽ, പ്രകടനം പൂർണമായും ബി.ജെ.പി.ക്കാർ നടത്തിയതാണെന്ന് സി.പി.എം. ഹൂഗ്ളി ജില്ലാസെക്രട്ടറി ദേബബ്രത ഘോഷ് പറഞ്ഞു. സി.പി.എമ്മുകാർ പങ്കെടുത്തു എന്നുവരുത്താൻ നേരത്തേത്തന്നെ വഴിയരികിലുണ്ടായിരുന്ന ചെങ്കൊടികളെടുത്ത് പ്രവർത്തകരുടെ കൈയിൽ പിടിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുമ്പ് സി.പി.എമ്മുകാരനായിരുന്നെന്നും എന്നാൽ വീടോ തൊഴിലോ ഇല്ലാതെ വലയുമ്പോൾ ഇടതുനേതാക്കളെ കാണാനില്ലെന്നും അതിനാൽ ബി.ജെ.പി.യോടൊപ്പം ചേർന്നതാണെന്നും ജാഥയിൽ പങ്കെടുത്ത ശംഭു മിദ്ദ്യ എന്ന പ്രവർത്തകൻ പറഞ്ഞു.
Content Highlights: cpim bjp jointly agitating against alleged housing scam in hooghly by tmc govt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..