ബിജെപിവിരുദ്ധ ബദല്‍; ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് പാർട്ടികോണ്‍ഗ്രസില്‍ CPI കേരളാഘടകം


കെബി ശ്രീധർ/ മാതൃഭൂമി ന്യൂസ്

കേരളത്തിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ ദേശീയതലത്തിൽ ഇക്കാര്യത്തിൽ ഒരു സഖ്യം വേണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടതെന്ന് കേരളഘടകം.

സിപിഐ 24ാമത് പാർട്ടി കോൺഗ്രസ് ഉദ്ഘാടന സെഷൻ | Photo: https://www.facebook.com/cpimcc

വിജയവാഡ: ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യംവേണമെന്ന് ആവശ്യമുന്നയിച്ച് സി.പി.ഐ. പാർട്ടി കോൺഗ്രസിൽ കേരളാഘടകം. ബിജെപി വിരുദ്ധ ബദൽ സഖ്യത്തിന്റെ കാര്യത്തിൽ വ്യക്തത വേണമെന്നും രാഷ്ട്രീയ റിപ്പോർട്ടിന്റെ ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.

കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ ദേശീയ ബദൽ സാധ്യമല്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ബിജെപിയെ താഴെയിറക്കണമെങ്കിൽ രാജ്യത്തുടനീളം വേരോട്ടമുള്ള കോൺഗ്രസിനെ കൂടെ കൂട്ടിയാൽ മാത്രമേ സാധിക്കൂ.



കേരളത്തിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ ദേശീയതലത്തിൽ ഇക്കാര്യത്തിൽ ഒരു സഖ്യം വേണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടത്. അതിന് മുമ്പേതന്നെ സഖ്യം വേണമെന്ന ആവശ്യമാണ് കേരളാ ഘടകത്തെ പ്രതിനിധീകരിച്ച് സംസാരിച്ച രാജാജി മാത്യു തോമസ് ഉന്നയിച്ചത്. വിഷയം തിങ്കളാഴ്ച നടക്കുന്ന പൊതുചർച്ചയിലും ചർച്ചയാകും.

Content Highlights: cpi party congress - CPI kerala wants alliance with Congress at national level fight against bjp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented