കര്‍ഷക പ്രതിഷേധം; ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി


മുൻ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാൻ സുദിന്റെ വീടിന് മുന്നിൽ ചാണകം തള്ളിയ നിലയിൽ |ഫോട്ടോ: twitter.com|iveerdhillon

ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ചാണകം തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തോട് പ്രതികരിച്ചു.

മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്റെ വീടിന് മുന്നിലാണ് ട്രാക്ടര്‍ ട്രോളികളില്‍ ചാണകം തള്ളിയത്. പ്രതിഷേധക്കാരെന്ന് പറയുന്ന സംഘം വീടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചിലര്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്തു.

തന്റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.

ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതിഷേധക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

Content Highlights: Cow Dung Dumped At BJP Leader's House In Punjab

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented