കോവിഷീൽഡ് വാക്സിൻ | ഫോട്ടോ: എ.എഫ്.പി
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ആറ് ആഴ്ചയായിരുന്നു രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള.
ഒക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇത് ബാധകമല്ല.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു.
നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷന് ഫോര്‍ കോവിഡ്-19 എന്നിവ ചേര്‍ന്നാണ് വാക്സിന് ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്.
രാജ്യത്ത് ഇതുവരെ 4.50 കോടി വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്.
Content Highlights: Covishield Second Dose Gap To Be Increased Up To 8 Weeks, Says Centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..