ഒരുമിച്ച് ജനിച്ചു, ഒരുമിച്ച് യാത്രയായി; കോവിഡ് കവര്‍ന്നത് ഇരട്ട സഹോദരങ്ങളെ


Photo : Facebook | The Voice Of Sikkim

രാള്‍ ചിരിച്ചാല്‍ മറ്റെയാളും ചിരിക്കും, ഒരാള്‍ക്ക് സങ്കടം വന്നാല്‍ മറ്റെയാളും വേദനിക്കും- ഇരട്ടകളായിരുന്ന അവരുടെ പ്രത്യേകതയാണത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകന്‍ ജിയോഫ്രെഡ് മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ റാഫേല്‍ ഭാര്യ സോജയോട് പറഞ്ഞു, 'റാല്‍ഫ്രെഡിന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ല. അവനും നമ്മെ വിട്ടു പോകും'. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേയ് 14-ന് റാല്‍ഫ്രെഡും യാത്രയായി. ഇരുപത്തിനാല് വയസ്സായിരുന്നു ഇവര്‍ക്ക്.

ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശികളായ ജിയോഫ്രെഡ് വര്‍ഗീസ് ഗ്രിഗറിക്കും റാല്‍ഫ്രെഡ് ജോര്‍ജ് ഗ്രിഗറിക്കും ഏപ്രില്‍ 24-നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഴ്ചയിലും ഒരേ പോലെയായിരുന്ന ഇവര്‍ ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും സമാനത പുലര്‍ത്തിയിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. 1997 ഏപ്രില്‍ 23-നായിരുന്നു ഇവരുടെ ജനനം.

കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കായി കൊറിയയിലോ ജര്‍മനിയിലോ ജോലി തേടി പോകാനുള്ള പദ്ധതിയിലായിരുന്നു ഇവരെന്ന് അച്ഛന്‍ ഗ്രിഗറി റെയ്മണ്ട് റാഫേല്‍ പറഞ്ഞു. അവരുടെ വിദ്യാഭ്യാസത്തിനായി തങ്ങള്‍ ചെലവഴിച്ച പണവും അവര്‍ക്ക് നല്‍കിയ സന്തോഷവും ഇരട്ടിയായി മടക്കിത്തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. റാഫേല്‍ കൂട്ടിച്ചേര്‍ത്തു. അധ്യാപകരായിരുന്ന റാഫേലിനും ഭാര്യ സോജയ്ക്കും നെല്‍ഫ്രെഡ് എന്ന മറ്റൊരു മകന്‍ കൂടിയുണ്ട്.

വീട്ടില്‍തന്നെ ചികിത്സയില്‍ തുടരുന്നതിനിടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് നെഗറ്റീവായതോടെ കോവിഡ് വാര്‍ഡില്‍ നിന്ന് സാധാരണ ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ രണ്ട് ദിവസം കൂടി കോവിഡ് വാര്‍ഡില്‍ നിരീക്ഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം ഡോക്ടര്‍മാര്‍ അംഗീകരിച്ചു. മേയ് 13-ന് ആരോഗ്യനില വഷളായി. അന്ന് വൈകി ജിയോഫ്രെഡ് മരിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം റാല്‍ഫ്രെഡും.

ഒരുമിച്ച് തങ്ങളുടെ ലോകത്തേക്ക് കടന്നുവന്ന കുഞ്ഞുങ്ങള്‍ രോഗബാധിതരായി ആശുപത്രിയിലേക്ക് ഒരുമിച്ച് യാത്രയാകുമ്പോഴും അവര്‍ ഒരുമിച്ച് തന്നെ മടങ്ങി വരുമെന്ന് ആ അച്ഛനും അമ്മയ്ക്കും തീര്‍ച്ചയായിരുന്നു. ഒരുമിച്ച് തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങിയെത്തി പക്ഷെ മറ്റൊരു ലോകത്തേക്ക് യാത്രയായതിന് ശേഷം!

Content Highlights: Covid-19 Twin brothers die together Meerut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented