'രാജ്യത്തെ പിന്നോട്ടടിക്കും';സ്‌കൂള്‍ തുറക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് വിദഗ്ദ്ധരുടെ കത്ത്


പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

മുംബൈ: സ്‌കൂള്‍ തുറക്കുന്ന വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും മാതാപിതാക്കളുടെയും തുറന്ന കത്ത്. ബോംബെ, ഡല്‍ഹി ഐഐടികളിലേയും ഡല്‍ഹി സര്‍വകലാശാലയിലേയും അധ്യാപകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഡല്‍ഹി, കര്‍ണാകട, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാതാപിതാക്കളുമാണ് അതത് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത്.

കോവിഡ് തുടരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ തുറക്കാത്തത് മൂലം അധ്യയന നഷ്ടത്തിന് പുറമേ കുട്ടികള്‍ മാനസികമായ പ്രയാസങ്ങള്‍ നേരിടുന്നതായും അവരുടെ സാമൂഹിക കഴിവുകള്‍ കുറയുകയും ആത്മവിശ്വാസം നഷ്ടപ്പെടുന്നതായും കത്തില്‍ എഴുതിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് ശാസ്ത്രീയ തെളിവുകള്‍ അനുകൂലമാണെങ്കിലും രാജ്യത്തെ സ്‌കൂളുകള്‍ 16 മാസമായി അടച്ചിട്ടിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അക്കാദമിക് വര്‍ഷം മുഴുവനായി നഷ്ടപ്പെടുന്നത് ഭാവി തലമുറയ്ക്ക് തന്നെ പ്രശ്‌നമാണെന്ന് ബോംബെ ഐഐടി അധ്യാപകനായ ഭാസ്‌കര്‍ രാമന്‍ അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വര്‍ധിച്ചതായി കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും നഗര-ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല കൊഴിഞ്ഞുപോകുന്നതെന്നും സമ്പന്ന ചുറ്റുപാടിലുള്ള കുട്ടികള്‍ പോലും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും അവര്‍ പറഞ്ഞു.

Content Highlights: Covid-19: Reopen schools, say academics, doctors, lawyers and parents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented