ചണ്ഡീഗഢ്: കോവിഡ് 19 ബാധിച്ച് മരിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്‌ലിയുടെ മകന് സബ് ഇന്‍സ്‌പെക്ടറായി പോലീസില്‍ നിയമനം നല്‍കണമെന്ന ശുപാര്‍ശ അംഗീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചതാണ് ഇക്കാര്യം.
അനില്‍ കോഹ്‌ലിയുടെ മകന്‍ ബിരുദം നേടിയാലുടന്‍ പോലീസില്‍ നിയമനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിക്കുന്ന ആദ്യത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍ കോഹ്‌ലി. ലുധിയാന നഗരത്തിലാണ് അദ്ദേഹം ജോലിചെയ്തിരുന്നതത്. 52 വയസുള്ള അദ്ദേഹത്തിന് ഏപ്രില്‍ 13 ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 18 ന് മരണമടഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശവും പഞ്ചാബ് മുഖ്യമന്ത്രി അംഗീകരിച്ചതായി ഡിജിപി അറിയിച്ചു.
Content Highlights: COVID-19: Punjab Police officer's son to get compassionate job
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..