
വൈഷ്ണോ ദേവി ക്ഷേത്രം| Photo: PTI
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ ദിനംപ്രതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതിയുള്ള തീര്‍ഥാടകരുടെ എണ്ണം 7,000 ല്‍ നിന്ന് 15,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഒപ്പം യാത്രക്കാര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന് വേണമെന്ന നിബന്ധനയും നീക്കംചെയ്തു.
ഒക്ടോബര്‍ 30 ന് ജമ്മുകശ്മീര്‍ ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റെല്ലാ 'അണ്‍ലോക്ക്' നിര്‍ദ്ദേശങ്ങളും നവംബര്‍ 30 വരെ നിലനില്ക്കും. രജിസ്ട്രേഷന് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് തീര്‍ഥാടകരുടെ രജിസ്ട്രേഷന് ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കൂ.
തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ഭവന്, കത്ര, അര്‍ദ്ധകുവാരി, ജമ്മു എന്നിവിടങ്ങളില്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, പാസഞ്ചര്‍ റോപ് വേ എന്നിവയും യാത്രാവേളയില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം മാതാ വൈഷ്ണോദേവി ക്ഷേത്ര ബോര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.
രസായി ജില്ലയിലെ തൃക്കുട പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം അഞ്ച് മാസത്തിന് ശേഷം ഓഗസ്റ്റിലാണ് വീണ്ടും തുറന്നത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 100 പേര് അടക്കം 2000 തീര്‍ത്ഥാടകരെയാണ് ആദ്യഘട്ടത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചിരുന്നത്.
Content Highlights: Covid-19 protocols relaxed, 15,000 pilgrims can now visit Vaishno Devi Temple every day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..