കോവിഡ് വ്യാപനം: മമതാ ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ പ്രചാരണ റാലികള്‍ റദ്ദാക്കി


കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങള്‍ക്കായുള്ള കൊല്‍ക്കത്തയിലെ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രചരണ റാലികള്‍ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമതാ ബാനര്‍ജി ഞായറാഴ്ച അറിയിച്ചു. കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്.

മറ്റ് ജില്ലകളിലെ മമത പങ്കെടുക്കുന്ന പ്രചരണറാലികള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പൊതുപരിപാടികളുടെ ദൈര്‍ഘ്യം പരമാവധി 30 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ ഇരുപത്തിയാറിന് നടക്കുന്ന പരിപാടിയില്‍ സൂചകാത്മകമായി മാത്രം അവര്‍ പങ്കെടുക്കുമെന്നും ടിഎംസി എംപി ഡെറക് ഒ ബ്രയാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ബംഗാളിലെ പ്രതിദിന കോവിഡ് കണക്കില്‍ ഏറ്റവുമധികം വര്‍ധനവ് രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ റാലികള്‍ റദ്ദാക്കുന്നതായി രാഹുല്‍ ഗാന്ധിയും ഞായറാഴ്ച അറിയിച്ചിരുന്നു.

Content Highlights: Covid-19 Mamata Banerjee will not campaign in Kolkata anymore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented