
പ്രതീകാത്മക ചിത്രം| Photo: Hans Pennink| AP Photo
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സംബന്ധിച്ച് ഇന്ത്യക്കാര്‍ ഏറ്റവും ശുഭാപ്തി വിശ്വാസികളാണെന്നും ഭൂരിപക്ഷം ജനങ്ങളും കുത്തിവയ്പ് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വേ ഫലം. ഇതിനു വിപരീതമായി, വികസിത രാജ്യങ്ങളായ ഫ്രാന്‍സ്, സ്പെയിന്, ജപ്പാന് എന്നിവിടങ്ങളില്‍ ആളുകള്‍ വാക്സിന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി.
വേള്‍ഡ് ഇക്കണോമിക് ഫോറം 15 രാജ്യങ്ങളില്‍ നിന്നുള്ള 19,000 തോളം പേരില്‍ നടത്തിയ സര്‍വേയില്‍ 73 ശതമാനം പേര് കോവിഡ് വാക്സിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 15 രാജ്യങ്ങളില്‍ ചൈന, ഓസ്ട്രേലിയ, സ്പെയിന്, ബ്രസീല്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളിലും വാക്സിന് സ്വീകരിക്കാനുള്ള താല്പര്യം കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇതിന് മാറ്റമില്ല.
പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുമാണ് ആഗോളതലത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കാനുള്ള താല്പര്യം കുറയ്ക്കുന്ന രണ്ട് പ്രധാന കാരണങ്ങള്‍. ഇന്ത്യയിലും 34 ശതമാനം പേര് പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും 16 ശതമാനം അതിവേഗത്തിലുള്ള പരീക്ഷണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ, ആഗോളതലത്തില്‍ പത്തില്‍ ഒരാള്‍ തങ്ങള്‍ പൊതുവെ വാക്സിനുകള്‍ക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റൊരു 10 ശതമാനം പേര് വാക്സിന് ഫലപ്രദമാകുമെന്ന് കരുതുന്നില്ലെന്നാണ് സര്‍വേയില്‍ പറഞ്ഞത്. കോവിഡ് വാക്സില്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എട്ട് ശതമാനം പേര് സര്‍വേയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Covid-19: Indians most open to getting vaccinated, says global survey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..