Image|Reuters
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര് മരിച്ചു.
നിലവില്‍ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേര് രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. തമിഴ്നാട്ടില്‍ 1,30,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,829 പേര് മരിച്ചു. 82,324 പേര് രോഗമുക്തി നേടി. 46,108 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,09,140 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,300 പേര്‍ക്ക് ജീവന് നഷ്ടമായി. 84,694 പേര് രോഗമുക്തി നേടി. 21,146 പേര് ചികിത്സയില്‍ തുടരുകയാണ്.
content highlights: covid-19 india update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..