പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം (34703), 2021 മാര്‍ച്ച് 18-ന് റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണത്തിലും (35871) കുറവാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2021 മെയ് ഏഴിനാണ് (414188). 111 ദിവസങ്ങള്‍ കൊണ്ട് 91.62 ശതമാനം കുറവാണ് പുതിയ കേസുകളുടെ എണ്ണത്തിലുണ്ടായത്. 13 ലക്ഷത്തിലേറെ രോഗികള്‍ ഒരേ സമയത്ത് ചികിത്സയിലുണ്ടായെങ്കിലും അത് ഇന്ന് അഞ്ച് ലക്ഷത്തില്‍ താഴെയാണ്. മഹാരാഷ്ട്രയിലും (120061) കേരളത്തിലും (100626) മാത്രമാണ് ഇന്ന് ലക്ഷത്തിലേറെ രോഗികളുള്ളത്. ബാക്കി സംസ്ഥാനങ്ങളില്‍ (കേന്ദ്രഭരണ പ്രദേശങ്ങളിലുള്‍പ്പെടെ) അമ്പതിനായിരത്തില്‍ താഴെ രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ന് 553 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 ഏപ്രില്‍ നാലിനാണ് ഇതിനു മുമ്പ് അഞ്ഞൂറിനടുത്ത് (513) മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ തുടര്‍ച്ചയായി ആയിരത്തില്‍ താഴെ കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ പകുതിയോളം സംഭവിച്ചത് മഹാരാഷ്ട്ര (106), കേരളം (102), കര്‍ണ്ണാടക (67), തമിഴ്നാട് (54), ഒഡീഷ (52) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. അസമൊഴികെ (31) ശേഷിച്ചയിടങ്ങളില്‍ മുപ്പതില്‍ താഴെ കോവിഡ് മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..