
പ്രതീകാത്മക ചിത്രം | Photo: ANI
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിതരാകുന്ന 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ 12800-ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ഇത് 376ഉം നവംബറില്‍ 332ഉം ആയിരുന്നു.
2021 ജൂലായ് മുതല്‍ ഡിസംബര്‍ വരേയുള്ള ആറു മാസത്തെ ആകെ കോവിഡ് കണക്കിനേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം. ആറു മാസത്തിനിടയില്‍ പത്ത് വയസ്സിന് താഴെയുള്ള 7246 കുട്ടുകളാണ് കോവിഡ് ബാധിതരായത്. എന്നാല്‍ ജനുവരി അവസാനിക്കാന്‍ ഒമ്പത് ദിവസം ശേഷിക്കേ ഈ കണക്ക് 12876-ല്‍ എത്തി. അതായത് ഒരു ദിവസം 585 കുട്ടികളാണ് കോവിഡ് പോസിറ്റീവ് ആകുന്നത്.
ജനുവരി 16 വരേയുള്ള കണക്കുപ്രകാരം ഒരു ദിവസം 350 കേസ് എന്ന കണക്കില്‍ 5726 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളുല് കോവിഡ് കണക്ക് കുതിച്ചുയര്‍ന്നു. 7150 പേരാണ് ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് ബാധിതരായത്.
ഇതിന് മുമ്പ് പതിനായിരത്തിന് മുകളില്‍ കേസുണ്ടായത് കഴിഞ്ഞ വര്‍ഷം മെയിലും ഏപ്രിലിലുമായിരുന്നു. അന്ന് 20,000-ത്തില്‍ അധികം കേസുകള്‍ റിപ്പോട്ട് ചെയ്തു.
Content Highlights: Covid-19 in Karnataka: Number of kids U-10 contracting infection sees massive increase
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..