representative image
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 16,116 പേര്‍ക്ക്. ഇതില്‍ 2301 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 519 പേര്‍ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചു. നിലവില്‍ 13,295 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹരാഷ്ട്രയാണ് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനം. 3651 പേര്‍ക്കാണ് അവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 1893 പേര്‍ക്ക് രാജ്യതലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 1604 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
1324 കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതിനിടെ, രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
Content Highlights: Covid-19 death toll rises to 519, cases cross 16,000 mark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..