പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
മൂന്നാം തരംഗമുണ്ടായാല്‍ 40,000 ഓക്സിജന്‍ കിടക്കള്‍, 10,000 ഐസിയു കിടക്കകള്‍ എന്നിവ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായുള്ള സജ്ജീകരണങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗ സാധ്യതയെ തള്ളിക്കളയേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വാക്സിനേഷന് പൂര്‍ത്തിയാക്കാത്തതും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും വ്യാപനം വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിനിടെയാണ് മൂന്നാം തരംഗത്തെ നേരിടാനുളള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.
കുട്ടികളെ കോവിഡ് വ്യാപനത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ കര്‍മപദ്ധതി രൂപീകരിക്കുക, കിടക്കകള്‍, ഓക്സിജന്‍ വിതരണം, അവശ്യമരുന്ന് തുടങ്ങിയവയുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തുക എന്നിവയാണ് മുന്നൊരുക്കങ്ങളായി സര്‍ക്കാര്‍ സജ്ജീകരിക്കുന്നതെന്ന് കെജ്രിവാള് പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..