കോവിഡ് മഹാമാരി ആളുകളിൽ സമ്മർദ്ദവും ഭയവും സൃഷ്ടിച്ചു. രാജ്യത്തെ എല്ലാവർക്കും സമാധാവും മികച്ച ആരോഗ്യവും ഉറപ്പാക്കേണ്ടത് നമ്മുടെ പരമമായ കടമയാണ്. രോഗവ്യാപനവും മരണവും പിടിച്ചുനിർത്താൻ കോവിഡ് വാക്സിൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുമാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ വാക്സിൻ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് കേന്ദ്രം സൗജന്യ വാക്സിൻ നൽകുക മാത്രമല്ല, രോഗപ്രതിരോധ പദ്ധതിക്ക് സംസ്ഥാനത്തിന് മുൻഗണന നൽകുമെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
content highlights:COVID vaccine: Predominantly tribal state Chhattisgarh should be given priority - CM Baghel to PM Modi