ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ലെ ക്രെഡിറ്റ് എന്ന നിലയില്‍ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിമാസ കോവിഡ് വാക്‌സിന്‍ ഉത്പാദനം 100 മില്യന്‍ ഡോസില്‍നിന്ന് വര്‍ധിപ്പിക്കാന്‍ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാര്‍ പൂനാവാല കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

content highlights: covid vaccine: government approves 4500 crore credit to vaccine companies