പ്രതീകാത്മക ചിത്രം ഫോട്ടോ: pics4news
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം.
നല്കിയ വാക്സിന് ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ നല്കാന് തയ്യാറാണെന്നും ആരോഗ്യമന്ത്രി എം.പിമാരെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കിയ വാക്സിന്റേയും അവയുടെ ഉപയോഗത്തിന്റേയും കണക്കുകളും മന്ത്രി എംപിമാരോട് വിശദമാക്കി.
മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നതിനെ ആരോഗ്യമന്ത്രി വിമര്‍ശിച്ചതായും കൂടിക്കാഴ്ചക്ക് ശേഷം എംപിമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ വാക്സിന് പ്രതിസന്ധി ഉണ്ടെന്നും 60 ലക്ഷം ഡോസ് വാക്സിന് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Content Highlights: covid vaccine kerala central government critcise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..